'മാമ്പൂ കണ്ടു മദിക്കല്ലേ
മാരിക്കാര്‍വില്ലിനെ നമ്പല്ലേ.'
മുത്തശ്ശിക്കു പിറുപിറുക്കാനൊരു
തത്ത്വജ്ഞാനമിരുന്നോട്ടെ.
മുറ്റിവിടര്‍ന്നൊരു പൊന്നിന്‍നിലാവ്
മുറ്റത്തുള്ളൊരു തൈമാവ്!
ഓളംതള്ളിയ സൗന്ദര്യങ്ങളി-
ലോലോലം മുങ്ങിവരവാണ്,
പുന്നെല്ലു കൂട്ടി നിറപറ വെച്ചില്ലേ
പുലരിയെടുത്തില്ലേ പൊല്‍ത്താലം?
തൈത്തെങ്ങിന്‍കുരല്‍ പൊന്‍കുടം വെച്ചതില്‍-
പ്പൂക്കുല പൊട്ടിവിരിഞ്ഞില്ലേ?
മാമ്പൂ കണ്ടു മദിച്ചുപുളച്ചൊരു
പൂങ്കുയിലേ നീ പാടീലേ?
ആകെയൊരുത്സവമാകെയൊരുത്സവ-
മാകാശത്തും താഴത്തും!
'മകരക്കാറിലെത്തണ്ണീര്
മാനവന്‍മാരുടെ കണ്ണീര്'
മുത്തശ്ശിക്കു ചവച്ചരയ്ക്കാനൊരു
തത്ത്വജ്ഞാനമുണ്ടെപ്പോഴും.
മാമരംകോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചുകിടക്കും കാറ്റേ,
മൂളിക്കുതിച്ചു പറന്നാട്ടെ
കുന്നില്‍നിന്നൊരു കുന്നില്‍ച്ചവിട്ടി-
ക്കൂറ്റന്‍കരിമ്പന പൊക്കിച്ചുഴറ്റി
മാനത്തുള്ളൊരു മൂധേവിപ്പട.
പായുംപടിക്കു നീ വന്നാട്ടെ
പൂങ്കുളിരുറ്റ കിഴക്കന്‍മേട്ടിലെ
കുങ്കുമച്ചോലയില്‍ നീരാടി
നീയെത്തുമ്പൊഴുതെന്തിനു കാറ്റേ,
തൈമാവിന്നൊരു താലോലം,
അമ്പില്‍ പൂത്തു മദിച്ചിളമിച്ചൊരു
കൊമ്പുകളില്‍ ചെറുതാകമ്പം?
'പെറ്റുവീഴുമ്പൊഴുതീരാറ്
പേരുവിളിക്കാനഞ്ചാറ്'
മുത്തശ്ശിക്കു മുടിഞ്ഞിരിക്കാനൊരു
തത്ത്വജ്ഞാനമുദിച്ചോട്ടെ.
ഉണ്ണി വിരിഞ്ഞുകഴിഞ്ഞൂ പച്ച-
ക്കണ്ണു മിഴിച്ചു കളിക്കുമ്പോള്‍
അഞ്ചിക്കൊഞ്ചിയ കാറ്റേ നീയി-
പ്പിഞ്ചുകിടാങ്ങളെ കണ്ടോളൂ.
മാവുകളൊക്കെപ്പൂക്കുമ്പോള്‍
പൂത്തവയൊക്കെ കായ്ക്കുമ്പോള്‍
മുത്തന്‍മാവൊടു മന്ത്രിക്കുന്നൂ
തത്ത്വജ്ഞാനം മുത്തശ്ശി:
'മാമ്പൂ കണ്ടു മദിക്കല്ലേ,
മാരിക്കാര്‍വില്ലിനെ നമ്പല്ലേ!
മാരിക്കാര്‍വില്ലിനെ നമ്പല്ലേ.'
മുത്തശ്ശിക്കു പിറുപിറുക്കാനൊരു
തത്ത്വജ്ഞാനമിരുന്നോട്ടെ.
മുറ്റിവിടര്‍ന്നൊരു പൊന്നിന്‍നിലാവ്
മുറ്റത്തുള്ളൊരു തൈമാവ്!
ഓളംതള്ളിയ സൗന്ദര്യങ്ങളി-
ലോലോലം മുങ്ങിവരവാണ്,
പുന്നെല്ലു കൂട്ടി നിറപറ വെച്ചില്ലേ
പുലരിയെടുത്തില്ലേ പൊല്‍ത്താലം?
തൈത്തെങ്ങിന്‍കുരല്‍ പൊന്‍കുടം വെച്ചതില്‍-
പ്പൂക്കുല പൊട്ടിവിരിഞ്ഞില്ലേ?
മാമ്പൂ കണ്ടു മദിച്ചുപുളച്ചൊരു
പൂങ്കുയിലേ നീ പാടീലേ?
ആകെയൊരുത്സവമാകെയൊരുത്സവ-
മാകാശത്തും താഴത്തും!
'മകരക്കാറിലെത്തണ്ണീര്
മാനവന്‍മാരുടെ കണ്ണീര്'
മുത്തശ്ശിക്കു ചവച്ചരയ്ക്കാനൊരു
തത്ത്വജ്ഞാനമുണ്ടെപ്പോഴും.
മാമരംകോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചുകിടക്കും കാറ്റേ,
മൂളിക്കുതിച്ചു പറന്നാട്ടെ
കുന്നില്‍നിന്നൊരു കുന്നില്‍ച്ചവിട്ടി-
ക്കൂറ്റന്‍കരിമ്പന പൊക്കിച്ചുഴറ്റി
മാനത്തുള്ളൊരു മൂധേവിപ്പട.
പായുംപടിക്കു നീ വന്നാട്ടെ
പൂങ്കുളിരുറ്റ കിഴക്കന്‍മേട്ടിലെ
കുങ്കുമച്ചോലയില്‍ നീരാടി
നീയെത്തുമ്പൊഴുതെന്തിനു കാറ്റേ,
തൈമാവിന്നൊരു താലോലം,
അമ്പില്‍ പൂത്തു മദിച്ചിളമിച്ചൊരു
കൊമ്പുകളില്‍ ചെറുതാകമ്പം?
'പെറ്റുവീഴുമ്പൊഴുതീരാറ്
പേരുവിളിക്കാനഞ്ചാറ്'
മുത്തശ്ശിക്കു മുടിഞ്ഞിരിക്കാനൊരു
തത്ത്വജ്ഞാനമുദിച്ചോട്ടെ.
ഉണ്ണി വിരിഞ്ഞുകഴിഞ്ഞൂ പച്ച-
ക്കണ്ണു മിഴിച്ചു കളിക്കുമ്പോള്‍
അഞ്ചിക്കൊഞ്ചിയ കാറ്റേ നീയി-
പ്പിഞ്ചുകിടാങ്ങളെ കണ്ടോളൂ.
മാവുകളൊക്കെപ്പൂക്കുമ്പോള്‍
പൂത്തവയൊക്കെ കായ്ക്കുമ്പോള്‍
മുത്തന്‍മാവൊടു മന്ത്രിക്കുന്നൂ
തത്ത്വജ്ഞാനം മുത്തശ്ശി:
'മാമ്പൂ കണ്ടു മദിക്കല്ലേ,
മാരിക്കാര്‍വില്ലിനെ നമ്പല്ലേ!