Thursday, August 9, 2012

പൂക്കുന്നിതാമുല്ല, പൂക്കുന്നിലഞ്ഞി: കുമാരനാശാന്‍


പൂക്കുന്നിതാമുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്‍മാവു പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു
ഉല്ലാസമേ…… നീണ്ടകൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ
പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലില്‍ കതിര്‍ക്കാമ്പുകൊത്തി
ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍
ഉല്ലാസമീ നീണ്ടകൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല………..
ചന്തം കരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

No comments: