വെള്ളിപ്പാദസ്വരങ്ങള്‍
കണക്കെ തുള്ളി തുള്ളി കളിച്ചീടും
തിരമാലകളെ നിങ്ങളെയീ
കളികളിതാരു പഠിപ്പിച്ചു?
ഞങ്ങടെയമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ
കൊഞ്ചും കാറ്റില്‍
താരാട്ടി കുഞ്ഞിക്കളികള്‍ പഠിപ്പിച്ചു.
കടലിനുമൊരു മറുകരയുണ്ടോ
കടലിന്നുള്ളില്‍ തിരയുണ്ടോ
തിരമാലക്കൊരു വീടുണ്ടോ
അവിടെപ്പോവാന്‍ വഴിയുണ്ടോ?
ഉത്തരമോതാന്‍ എത്താം
ഞാന്‍ ഇത്തിരി നൃത്തം വെച്ചോട്ടേ
പുത്തന്‍ കാറ്റിന്‍
പൊടിപൂരം തപ്പോം തകിതോം തകധിമി തോം
No comments:
Post a Comment